രാജ്യദ്രോഹ കേസ്: ‘കവരത്തിയിലെത്തിയാൽ അറസ്റ്റിന് സാധ്യത’, മുൻകൂർജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന ഹൈക്കോടതിയിൽ

0
267

കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പൺ’ പരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയ പശ്ചാത്തലത്തിൽ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. താൻ കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് ഹർജിയിൽ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും.

അതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ  ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here