കണ്ണൂര്‍ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം. രതീഷിന്റെ മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പറ്റിയതാണെന്നാണ് നിഗമനം. രതീഷിന്റെ മരണം സംഭവിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് പൊലീസ് അന്തിമ നിഗമനത്തിലെത്തിയിരിക്കുന്നത്.
മന്‍സൂര്‍ കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് വളയത്തെ കശുമാവിന്‍ തോട്ടത്തില്‍ രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണം മരണത്തിനു പിന്നാലെ ഉയര്‍ന്നിരുന്നു.
പൂര്‍ണമായ തെളിവുകള്‍ ശേഖരിച്ചാണ് നിഗമനത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പലരെയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ലീഗ് നേതൃത്വം ആരോപിക്കുക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. മന്‍സൂര്‍ കൊലപാതകത്തിന് പിന്നാലെ കണ്ണൂരില്‍ അങ്ങിങ്ങായി സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു.