മസ്‍കത്ത്: ബദര്‍ അല്‍ സമായുടെ പതിമൂന്നാം ബ്രാഞ്ച് ഒമാൻ തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ ആമിര്‍ ശുവൈല്‍ അല്‍ ഹുസ്‌നി ഉദ്ഘാടനം ചെയ്‍തു. സീബ് വിലായത്തിലെ പ്രധാന വാണിജ്യ, പാര്‍പ്പിട നഗരമായ മബേലയിലാണ് ബദർ സമായുടെ പതിമൂന്നാമത് ശാഖ പ്രവർത്തനമാരംഭിച്ചത്.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ.മാസിന്‍ ബിന്‍ ജവാദ് അല്‍ ഖബൂരിയും ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒരു വർഷത്തിനിടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ഒരു ആശുപത്രിയും രണ്ടു മെഡിക്കൽ സെന്ററുകളും ആരംഭിക്കാൻ കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കാൻ ബദർ അൽ സമ തുടർന്നും ശ്രദ്ധിക്കുമെന്ന് ഡയറക്ടർ മുഹമ്മദ് വ്യക്തമാക്കി. കര്‍ശന കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരുന്നത്.