ബംഗളൂരുവില്‍ പട്ടാപ്പകല്‍ മുന്‍ കോര്‍പറേറ്ററെ വെട്ടിക്കൊന്നു; മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവും കൊല്ലപ്പെട്ടത് ഇതേ രീതിയില്‍

0
389

ബംഗളുരു: ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ചാലവാടിപല്യ വാര്‍ഡില്‍ നിന്ന് രണ്ടുതവണ കോര്‍പ്പറേറ്ററായിരുന്ന യുവതി പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു. ആര്‍ രേഖ കദിരേഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30 ന് അഞ്ജനപ്പ ഗാര്‍ഡനില്‍ പലചരക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം. നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നു.

രേഖയുടെ ഭര്‍ത്താവ് കദിരേഷിനെ 2018 ഫെബ്രുവരി 7ന് കോട്ടണ്‍പേട്ടിലെ മുനേശ്വര ക്ഷേത്രത്തിന് സമീപം നാലംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ ദിശ തിരിച്ചു വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനായി ഡിസിപി സഞ്ജീവ് പാട്ടീലും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here