പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതിനെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്യാതെ തള്ളി

0
220

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിനെതിരെ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം തിങ്കളാഴ്ച ഉച്ചക്ക് ചര്‍ച്ചക്കെടുത്തു. പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയെങ്കിലും ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. പ്രമേയത്തെ എതിര്‍ത്ത് എല്‍.ഡി.എഫിന്റെ 12 വോട്ടും അനുകൂലിച്ച് യു.ഡി.എഫിന്റെ 11 വോട്ടും വിനിയോഗിച്ചു. ഇതോടെ പ്രമേയം തള്ളി.

ഇക്കഴിഞ്ഞ 21ന് കോണ്‍ഗ്രസിലെ ജോമോന്‍ ജോസാണ് പ്രമേയം അവതരിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് നോട്ടീസ് നല്‍കിയത്. 17 അംഗഭരണസമിതിയില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. പ്രമേയത്തെ പിന്തുണക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും വോട്ടവകാശം നല്‍കിയതോടെ എല്‍.ഡി.എഫിന് അനുകൂല സാഹചര്യമുണ്ടായി. നാല് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എല്‍.ഡി.എഫിന് അനുകൂലമായും 2 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ യു.ഡി.എഫിന് അനുകൂലമായും വോട്ടുചെയ്യുകയായിരുന്നു.

പ്രമേയം തള്ളിയതുകൊണ്ട് പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നുപ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആസ്പത്രിയില്‍ താത്ക്കാലികമായി ശുചീകരണവിഭാഗത്തില്‍ ജോലി ലഭിച്ച വിവരം യു.ഡി.എഫ് അംഗങ്ങള്‍ അറിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ ഭരണസമിതിയോഗമാണ് പ്രമേയം ചര്‍ച്ച ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here