പുതിയ ഫീച്ചറുകളെത്തുന്നു; നിർണായക മാറ്റങ്ങളുമായി വാട്​സാപ്പ്​

0
315

പുതിയ ഫീച്ചറുകളുമായി നിർണായക മാറ്റങ്ങൾക്കൊരുങ്ങി വാട്​സാപ്പ്​. ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സൂക്കർബർഗാണ്​ വാട്​സാപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച്​ സൂചന നൽകിയത്​. വാട്​സാപ്പിനെ കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട്​ ചെയ്യുന്ന വാബീറ്റഇൻഫോയാണ്​ ഇതുസംബന്ധിച്ച അറിയിപ്പ്​ നൽകിയത്​​. ഒരേസമയം നിരവധി ഡിവൈസുകളിൽ ഉപയോഗിക്കൽ, മെസേജുകൾ സ്വയം ഇല്ലാതാകുന്ന ഫീച്ചർ എന്നിവയിലാണ്​ പ്രധാനമായും മാറ്റം.

ഒന്നിലധികം ഡിവൈസുകളിൽ ഒരേ സമയം വാട്​സാപ്പ്​ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറാണ്​ ഇതിൽ പ്രധാനപ്പെട്ടത്​. ​ഫോൺ തകരാറിലായാൽ ചാറ്റുകൾ ബാക്ക്​ അപ്​ ചെയ്​തില്ലെങ്കിലും നഷ്​ടമാവില്ലെന്നതാണ്​ ഫീച്ചറി​െൻറ മേന്മ. ഒരു ഡിവൈസിലെ വാട്​സാപ്പ്​ അക്കൗണ്ടിന്​ തകരാർ സംഭവിച്ചാലും അതേ അക്കൗണ്ട്​ മറ്റൊരു ഉപകരണത്തിൽ കൂടിയുണ്ടാവുമെന്നത്​ ഉപയോക്​താക്കൾക്ക്​ നേട്ടമാണ്​.

മെസേജുകൾ സ്വയം ഇല്ലാതാകുന്ന ഫീച്ചർ കഴിഞ്ഞ വർഷം വാട്​സാപ്പ്​ അവതരിപ്പിച്ചിരുന്നു. ഇതിൽ അയക്കുന്ന സന്ദേശങ്ങളാണ്​ ഇത്തരത്തിൽ സ്വയം ഇല്ലാതാവുക. സെറ്റിങ്​സിൽ പോയി ഫീച്ചർ ഓണാക്കിയാൽ നിശ്​ചിത ദിവസങ്ങൾക്കകം സന്ദേശങ്ങൾ ഇല്ലാതാവും. എന്നാൽ, വാട്​സാപ്പ്​ പുതുതായി അവതരിപ്പിക്കാൻ പോവുന്ന ഫീച്ചറിൽ വാട്​സാപ്പിലെ മുഴുവൻ സന്ദേശങ്ങളും ഇത്തരത്തിൽ ഇല്ലാതാക്കാം. അയക്കുന്ന ഫോ​ട്ടോകളും വിഡിയോകളും ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഫീച്ചറും അണിയറയിൽ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here