അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗത്തിന് സാധ്യത; മഹാരാഷ്ട്രയ്ക്ക് മുന്നറിയിപ്പ്

0
245

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം തരംഗം അവസാനിക്കും മുമ്പേ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സ് അറിയിച്ചു.

മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ താഴ്ന്ന വരുമാനക്കാരെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു.

ഈ യോഗത്തിലാണ് ദൗത്യസംഘം നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ദൗത്യസംഘത്തിലെ അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here