തിരഞ്ഞെടുപ്പ് കോഴയില്‍ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍; കുറ്റം തെളിഞ്ഞാല്‍ ആജീവനാന്തവിലക്ക്

0
388

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ബി), 171(ഇ) (തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) എന്നീ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ സുരേന്ദ്രന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആ ജീവനാന്ത വിലക്കടക്കം ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഇവ. കേരളത്തിൽ ആദ്യമായിട്ടാണ് കുതിരക്കച്ചവടത്തിനെതിരെ കേസ് എടുക്കുന്നത്. പത്രിക പിന്‍വലിക്കാന്‍ തടവില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന സുന്ദരയുടെ പരാതിയിലും സുരേന്ദ്രനും മറ്റു പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കൂടുതല്‍ വകുപ്പുകളും ചുമത്തും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിസ്പി സ്ഥാനാര്‍ഥി കെ സുന്ദരയുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തിലാണ് സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. കെ സുരേന്ദ്രന്‍ തനിക്ക് പണവും സ്മാർട്ട് ഫോണും തന്നെന്ന് കെ സുന്ദര വെളിപ്പെടുത്തിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവമോര്‍ച്ച നേതാവും കൊടകര കുഴല്‍പ്പണക്കേസില്‍ ആരോപണം നേരിടുന്ന സുനില്‍ നായിക്കാണ് സുന്ദരക്ക് പണമെത്തിച്ചതെന്ന നിഗമനത്തില്‍ പൊലിസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here