ഡെങ്കിപ്പനി ഭീതി; ഉപ്പള ടൗണിൽ വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

0
228

ഉപ്പള: കൊവിഡിനൊപ്പം ഡെങ്കിപ്പനി ഭീതിയും നിലനിലനിൽക്കുന്ന സാഹചര്യത്തിൽ ഉപ്പള നഗരത്തിലും പരിസരങ്ങളിലും മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിൻ്റെ നേതൃത്വത്തിൽ ഫോഗിങ് ഉപയോഗിച്ച് അണു നശീകരണം നടത്തി.

ഉപ്പള നഗരത്തിലെ വ്യാപാരികൾ ഉൾപ്പെടെ ഇരുപതോളം പേർ ഡെങ്കിബാധിച്ച് ചികിത്സയിലായ സാഹചര്യത്തിലാണ് ബസ് സ്റ്റാൻ്റിലും വ്യാപാര സ്ഥാപനങ്ങളിലും വൈറ്റ് ഗാർഡ് അണു നശീകരണം നടത്തിയത്.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഹ്മാൻ ഗോൾഡൻ, മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here