ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കണം-ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

0
180

കാസര്‍കോട്: സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം അബ്ദുല്‍കബീര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് റോയി ജോസഫ്, യൂണിറ്റ് പ്രസിഡണ്ട് ജി.വി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണവ്യാപാര മേഖലയില്‍ ചെറുകിട വ്യാപാരികളുടെ എണ്ണം വളരെ കൂടുതലാണ്. അവരുടെ നിത്യചെലവുകള്‍ക്കുള്ള ഏക വരുമാനമാര്‍ഗമാണ് സ്വര്‍ണ്ണവ്യാപാരം. സ്വര്‍ണ്ണ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ സ്ഥിതിയും ഇതുതന്നെയാണ്. ജ്വല്ലറികള്‍ കൂടുതല്‍ കാലം അടച്ചിട്ടാല്‍ ഒരുപാട് കുടുംബങ്ങള്‍ പട്ടിണിയിലാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here