കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി “സെ​ഞ്ചു​റി’ തി​ക​ച്ച്‌ പെ​ട്രോ​ള്‍ വി​ല; വയനാട്ടിലും തിരുവനന്തപുരത്തും 100 കടന്നു

0
280

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. പല ജില്ലകളിലും പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറു രൂപ കടന്നത്. തിരുവനന്തപുരം നഗരത്തിൽ ലീറ്ററിന് 100.20 രൂപ, പാറശാല – 101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില.

സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില.

തുടർച്ചയായ രണ്ടാം ദിവസമാണു വില വർധിപ്പിക്കുന്നത്. ജൂൺ മാസത്തിൽ ഇതു മൂന്നാമത്തെ വർധനയാണ്. 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധന വില കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here