കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനം. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം
ഗ്രൂപ്പ് താത്പര്യം തള്ളി പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി പ്രസിഡന്റിനേയും പ്രഖ്യാപിച്ച ഹൈക്കമാന്‍ഡിന് മുരളീധരന്‍ കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എത്തണമെന്നായിരുന്നു ആഗ്രഹം. കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന കാര്യത്തില്‍ മുരളീധരനും മറിച്ചൊന്നും പറഞ്ഞില്ല. നേമത്ത് സധൈര്യം മത്സരിക്കാനിറങ്ങിയ മുരളീധരന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചതാണ്. അതിന്റെ ഭാഗമായി കണ്‍വീനര്‍ സ്ഥാനം തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ജനറല്‍ സെക്രട്ടറി ആയാലും രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡല്‍ഹിയിലേക്ക് മാറില്ല. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തന്നെ തുടരും. മുല്ലപ്പള്ളി രാമചന്ദ്രനും കെ. വി തോമസിനും എഐസിസി പ്രത്യേക പരിഗണന നല്‍കിയേക്കുമെന്നാണ് വിവരം.