നിങ്ങൾക്ക് അടിയന്തിരമായി പണത്തിന്റെ ആവശ്യമുണ്ടോ? ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് രൂപ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്കായി ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്ക് അഞ്ഞൂറിന്റെ പഴയ നോട്ട് ഉണ്ടോ? ഉണ്ടെങ്കിൽ കഠിനാധ്വാനം ചെയ്യാതെ തന്നെ നിങ്ങൾക്ക് പതിനായിരങ്ങൾ സമ്പാദിക്കാൻ കഴിയും. ഈ കാര്യം നിങ്ങൾക്ക് അൽപ്പം വിചിത്രമായി തോന്നാമെങ്കിലും ഇത് തികച്ചും ശരിയാണ്.
യഥാർത്ഥത്തിൽ, റിസർവ് ബാങ്ക് നോട്ടുകൾ അച്ചടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇതിനായുള്ള നിശ്ചിത മാതൃക അനുസരിച്ചാണ് നോട്ടുകൾ അച്ചടിക്കുന്നത്. എല്ലാത്തരം നോട്ടുകളും ഒരേപോലെ തോന്നുന്നതിന്റെ കാരണവും ഇതാണ്. ഒരു നോട്ട് അച്ചടിക്കുമ്പോൾ എന്തെങ്കിലും തെറ്റ് സംഭവിക്കുകയും അത് വിപണിയിൽ പ്രചരിക്കുകയും ചെയ്താൽ, അതിനു മൂല്യം ഇല്ലാതായി മാറുന്നു. അത്തരമൊരു പ്രത്യേക നോട്ട് കയ്യിൽ സൂക്ഷിക്കാൻ ആളുകൾ ആയിരക്കണക്കിന് രൂപയാണ് ചെലവഴിക്കേണ്ടിവരുന്നത്. അതുപോലെ, നോട്ടു നിരോധനത്തിനു ശേഷം അഞ്ഞൂറിൻെറ നോട്ടുകൾ ഇപ്പോൾ ‘അപൂർവ ഇന്ത്യൻ കറൻസികൾ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ പക്കൽ ഇത്തരത്തിലുള്ള പഴയ നോട്ടുകൾ ഉണ്ടെങ്കിൽ, അതിന്റെ സീരിയൽ നമ്പർ രണ്ടുതവണ അച്ചടിച്ചിട്ടുണ്ടോ എന്ന് നിങ്ങൾ ആദ്യം പരിശോധിക്കണം. ഇല്ലെങ്കിൽ, ഈ നോട്ടിന് നിങ്ങൾക്ക് ഏകദേശം അയ്യായിരം രൂപ നേടാൻ കഴിയും. കൂടാതെ, അഞ്ഞുറ് രൂപയുടെ നോട്ടിന്റെ ഏതെങ്കിലും അറ്റം പതിവിലും വലുതാണെങ്കിൽ ആ നോട്ടിന് നിങ്ങൾക്ക് പതിനായിരം രൂപ ലഭിക്കും. എന്നാൽ ഇതിന് ചില നിബന്ധനകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി നിങ്ങൾ ഒരു വെബ്സൈറ്റ് കണ്ടെത്തുകയും, അവിടെ നിന്നും ഉയർന്ന വിലയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്തേക്കാം. അതുവഴി ഉയർന്ന തുകയ്ക്ക് നോട്ടുകൾ വിൽക്കുവാനും സാധിക്കും.
പഴയ നോട്ടുകൾക്കായി ലേലം വിളിക്കുന്ന നിരവധി ഓൺലൈൻ വെബ്‌സൈറ്റുകൾ ഉണ്ട്. പഴയ നാണയങ്ങൾ പോലും ഈ വെബ്സൈറ്റുകളിൽ ലേലം വിളിക്കുന്നു. നിങ്ങൾക്ക് നോട്ടുകളും പഴയ നാണയങ്ങളും ഉണ്ടെങ്കിൽ അവയ്ക്ക് പകരമായി ധാരാളം പണം സമ്പാദിക്കാം. ഒന്നാമതായി, ഓൺലൈൻ പ്ലാറ്റ്ഫോം സന്ദർശിച്ച് നിങ്ങൾ ഒരു വിൽപ്പനക്കാരനായി രജിസ്റ്റർ ചെയ്യണം. അതിനുശേഷം നിങ്ങളുടെ നോട്ടുകളുടെ നാണയങ്ങളുടെയും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യണം. ഈ പരസ്യം കണ്ടതിനുശേഷം ആളുകൾ നിങ്ങളുമായി ബന്ധപ്പെടുകയും, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങുന്നവരുമായി നേരിട്ട് സംസാരിച്ച് വിൽപന നടത്താനും സാധിക്കും.
2016. നവംബർ 8 നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി 1000, 500 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. തീർത്തും അപ്രതീക്ഷിതമായി രാത്രി 8 മണിക്ക് അഭിസംബോധന ചെയ്ത അദ്ദേഹം തീരുമാനം രാജ്യത്തെ അറിയിക്കുകയായിരുന്നു.