കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെയും മൃതദേഹം കിട്ടി; ഒരാളെ രക്ഷപ്പെടുത്തി

0
405

മഞ്ചേരി (മലപ്പുറം): ആനക്കയം പന്തല്ലൂര്‍ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​െന്‍റ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈ​െന്‍റ സഹോദരന്‍ അബ്​ദുറഹ്മാ​​െന്‍റ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്‍വറി​െന്‍റ മകള്‍ ഫസ്മിയ ഷെറിന്‍ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്​ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത്​ കുട്ടികളാണ്​ പുഴയിലിറങ്ങാന്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള കരിയംകയം കടവിലേക്ക്​​ പോയത്. പിന്നാലെ അബ്​ദുറഹ്മാ​നും പോയി. അബ്​ദുഹ്​മാന്‍ എത്തുന്നതിന് മുമ്ബ് കുട്ടികള്‍ പുഴയിലിറങ്ങി. ഇതിനിടെയാണ്​ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടത്​.

അബ്​ദുറഹിമാന്‍ ഇറങ്ങി മൂന്നുപേരെയും ചേര്‍ത്തുപിടിച്ച്‌ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കില്‍പ്പെട്ടു. മറുകരയിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്​ദുല്ല നാസര്‍ സഹോദരങ്ങളെയും മറ്റും വിളിച്ചുവരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.

ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്‌നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവില്‍ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.

സീനത്താണ് ഫാത്തിമ ഇഫ്റത്തി​െന്‍റ മാതാവ്. ഹുദ പര്‍വിന്‍, അഫ്താബ്, ഷഹദിയ എന്നിവരാണ്​ സഹോദരങ്ങള്‍. ഫാത്തിമ ഫിദയുടെ മാതാവ്: ഫസീല. ഫാത്തിമ ഹിബ, മുഹമ്മദ് ജിഷ്തി, മുഹമ്മദ് ഫാകിഹ് എന്നിവരാണ്​ സഹോദരങ്ങള്‍. റസീനയാണ്​ ഫസ്മിയ ഷെറി​െന്‍റ മാതാവ്. സഹോദരങ്ങള്‍: അസ്​ഹബ്​, അസ്​ലഹ്​, അസ്​നാഹ്​. പോസ്​റ്റ​ുമോര്‍ട്ട ശേഷം വെള്ളിയാഴ്ച പന്തല്ലൂര്‍ ജുമാമസ്ജിദ്​ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here