മഞ്ചേശ്വരം: കടലേറ്റ ഭിഷണി തടയുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം മുസോടി കടപ്പുറത്തുവെച്ച് പിടിപ്പിച്ച കൂറ്റൻ മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി മുറിച്ച് വില്പന നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശൻ റവന്യൂ മന്ത്രിയോടും കളക്ടറോടും ആവശ്യപ്പെട്ടു.
കടലേറ്റം ഫലപ്രഥമായി തടയുന്ന മരങ്ങൾ മുസോടി പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാണെന്ന വ്യാജ രേഖയുണ്ടാക്കിയാണ് മുറിച്ചുമാറ്റുന്നതെന്നാണ് വി.വി.രമേശൻ നൽകിയ പരാതിയിൽ പറയുന്നത്.