ഇന്ധന ടാങ്കര്‍ മറിഞ്ഞു, പെട്രോള്‍ ഊറ്റുന്ന തിരക്കില്‍ നാട്ടുകാര്‍ ഡ്രൈവറെ രക്ഷിക്കാന്‍ മറന്നു (വീഡിയോ)

0
582

ശിവപുരി:  ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍ പരിക്കുപറ്റിയ ഡ്രൈവറെ സഹായിക്കാതെ നാട്ടുകാര്‍ ‘അവസരോചിതമായി ഇടപെട്ട്‌’ ടാങ്കര്‍ ലോറിയില്‍  നിന്നും പെട്രോള്‍ ഊറ്റി.  കന്നാസിലും കുപ്പികളിലും ഒക്കെയായി നാട്ടുകാര്‍ പെട്രോള്‍ ഊറ്റിയപ്പോള്‍ ഡ്രൈവറും സഹായിയും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തില്‍ തന്നെ കിടന്നു.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറില്‍  നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗതയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില.

സമീപത്തെ സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയെങ്കിലും പെട്രോള്‍  ഊറ്റലില്‍ നിന്ന് നാട്ടുകാരെ തടയാനായില്ല.  പെട്രോള്‍ ലഭിക്കുമെന്നറിഞ്ഞ സമീപ ഗ്രാമത്തില്‍ നിന്നുപോലും ആളുകള്‍ ബൈക്കില്‍ പെട്രോള്‍ ശേഖരിക്കാനായി ഒഴുകിയെത്തി.

രാജ്യത്തെ പല ഭാഗത്തും പെട്രോള്‍ വില ഇതിനോടകം 100 കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here