അന്യ​ഗ്രഹ ജീവി ‘ബഡായി’ പൊളിഞ്ഞു; വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

0
378

അന്യ​ഗ്രഹ ജീവിയെ തേടി നാസ ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു, അമേരിക്കയിൽ നിന്ന് പട്ടാളം ഇറങ്ങും, മഹാത്ഭുതം ഇന്ത്യയിലും എന്ന് തുടങ്ങി അവാസ്തവമായ പല തലക്കെട്ടുകളുമായി സമീപ ദിവസങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജാർഖണ്ഡിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വലിയ വ്യക്തതയില്ലാത്ത വീഡിയോ കണ്ടാൽ ഒരു നിമിഷം നമുക്കുള്ളിലും സംശയങ്ങളുണ്ടാക്കാൻ ദൃശ്യങ്ങൾക്ക് സാധിക്കും. എന്നാൽ ബഡായികൾക്കൊക്കെ വിരാമം ആയിരിക്കുകയാണ്.

ഒരു സാധാരണ ​ഗ്രാമീണ സ്ത്രീയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. സെരായ്കേലയിൽ നിന്ന് വീഡിയോ പകർത്തിയ രണ്ടു യുവാക്കളാണ് അവസാനം സത്യം തുറന്ന് പറഞ്ഞത്. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെ വരവെയാണ് യുവതിയെ കണ്ടത്. ആദ്യം പേടിച്ചു പിന്നെ നോക്കിയപ്പോൾ ന​ഗ്നയായി നടന്നുപോകുന്ന യുവതിയാണെന്ന് മനസിലായി. എന്തായാലും നാസയെത്തുന്നതിന് മുൻപ് സത്യം തെളിഞ്ഞല്ലോയെന്നാണ് ട്രോളൻമാർ വിഷയത്തിൽ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here