‘ഹി​ന്ദു​വിന്റെ പ​ണം ഹി​ന്ദു​ക്ക​ൾ​ക്ക്’; കേരളത്തിൽ ഹി​ന്ദു ബാ​ങ്കു​ക​ൾ ആ​രം​ഭി​ക്കാ​ൻ സം​ഘ്​​പ​രി​വാ​ർ, ര​ജി​സ്​​റ്റ​ർ ചെ​യ്തത് നൂറോളം ക​മ്പ​നി​ക​ൾ

0
544

കേ​ര​ള​ത്തി​ലെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഹി​ന്ദു ബാ​ങ്കു​ക​ൾ ആ​രം​ഭി​ക്കാ​ൻ സം​ഘ്​​പ​രി​വാ​ർ. മി​നി​സ്ട്രി ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് അ​ഫ​യേ​ഴ്സി​നു​കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത നി​ധി ലി​മി​റ്റ​ഡ് ക​മ്പ​നി​കളായാണ്  ഹി​ന്ദു ബാ​ങ്കു​ക​ൾ സം​സ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 100 ഓ​ളം ക​മ്പ​നി​കൾ രജിസ്റ്റർ ചെയ്തെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഹി​ന്ദു ബാ​ങ്ക് നി​ധി ലി​മി​റ്റ​ഡ് ക​മ്പ​നി​ക​ൾ’ എ​ന്നാ​യി​രി​ക്കും പു​തി​യ ബാ​ങ്കു​ക​ളു​ടെ പേ​ര്. ‘ഹി​ന്ദു​വി​ൻെറ പ​ണം ഹി​ന്ദു​ക്ക​ൾ​ക്ക്’ എന്ന മു​ദ്രാ​വാ​ക്യം ഉയർത്തിയാണ് സം​ഘ്​​പ​രി​വാ​ർ ബാ​ങ്കുകൾ ആരംഭിക്കുന്നത്. ക​മ്പ​നി തുടങ്ങി ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ശ്വാ​സി​ക​ളാ​യ 200 അം​ഗ​ങ്ങ​ളെ ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് ചട്ടം. അം​ഗ​ങ്ങ​ളി​ൽ​ നി​ന്നു​മാ​ത്രം നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും അ​വ​ർ​ക്കു​മാ​ത്രം വാ​യ്പ കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് ക​മ്പ​നി​ക​ളു​ടെ പ്ര​ത്യേ​ക​ത. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ശ്ര​മ​ങ്ങ​ളും മ​ഠ​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാണ് നൂറോളം ക​മ്പ​നി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തതത്.

ഒ​രു പ്ര​ദേ​ശ​ത്തെ ഹി​ന്ദു ക​ച്ച​വ​ട​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം.  സ്വ​ർ​ണ​പ​ണ​യ വാ​യ്പ, വ്യ​വ​സാ​യി​ക വാ​യ്​​പ, പ്ര​തി​ദി​ന ക​ല​ക്​​ഷ​ൻ വാ​യ്​​പ, വാ​ഹ​ന​വാ​യ്​​പ എ​ന്നി​വ അ​നു​വ​ദി​ക്കും. ഈ​ട് വാ​ങ്ങി​യു​ള്ള വാ​യ്പ​ക​ൾ മാ​ത്ര​മേ ന​ൽ​കൂ. സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 12.5 ശ​ത​മാ​നം പ​ലി​ശ​യാ​ണ് വാ​ഗ്ദാ​നം. അം​ഗ​ത്വ​ത്തി​ന് കെ.​വൈ.​സി നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​യി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here