കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 36,400 രൂപ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 ആയി.
രണ്ടാഴ്ചക്കിടെ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ജൂണ്‍ ഒന്നിന് 36,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചക്കിടെ 480 രൂപയുടെ വ്യത്യാസം മാത്രമാണ് ഉണ്ടായത്. ജൂണ്‍ നാലിന് സ്വര്‍ണവില 36,400 രൂപയില്‍ എത്തിയിരുന്നു. ഈ നിലവാരത്തിലേക്കാണ് ഇന്ന് സ്വര്‍ണവില എത്തിയത്.
ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ നയപ്രഖ്യാപനം വരാനിരിക്കുന്നതും സ്വര്‍ണത്തെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.