സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകളോടെ തുടർന്നേക്കും, ഘട്ടംഘട്ടമായി ഒഴിവാക്കാൻ സാധ്യത

0
262

കേരളത്തിൽ ലോക്ഡൗൺ പിൻവലിക്ക‍ണമോ ഇളവുകളോടെ തുടരണമോയെന്ന കാര്യത്തിൽ തീരുമാനം ഇന്ന്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ തുടരാനാണു സാധ്യത. ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും.

കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്.

75 ശതമാനംപേരും പൂർണമായി വാക്സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ രോഗബാധ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here