ലോക്ഡൗണിൽ ഇളവുണ്ടായിട്ടും ആരാധനലായങ്ങൾ തുറക്കാത്തതിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ

0
265

തിരുവനന്തപുരം- കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്ഡം മുസ്ലിം ഓർഗനൈസേഷൻ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ഓൾ കേരള ഇമാം കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ആരാധനാലയങ്ങൾ തുറക്കാൻ സൗകര്യങ്ങൾ ചെയ്യാത്തത് ദൗർഭാഗ്യകരമാണെന്നും സർക്കാർ എത്രയും പെട്ടന്ന് വിഷയത്തിൽ ഇടപെടണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

ബാറുകൾക്ക് പോലും പ്രവർത്തനനാനുമതി നൽകിയപ്പോൾ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് പോലും ഇളവ് അനുവദിക്കാതിരിക്കുന്നത് എന്ത് കാരണത്താലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു. ലോക്ഡൗൺ ഇളവുകളിൽ ആരാധനായലങ്ങളെ ഉൾപ്പെടുത്താത്തത് കടുത്ത വിവേചനവും പ്രതിഷേധാർഹുമാണെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീർ എ.ഐ അബ്ദുൾ അസീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here