ബുഡാപെസ്റ്റ്: യൂറോ കപ്പ് നിലവിലെ ചാമ്പ്യന്മാരായ പോർചുഗൽ ക്യാപ്ടൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടൂർണമെന്റ് സ്പോൺസർമാരായ കൊക്ക കോളയുടെ ബോട്ടിലുകൾ എടുത്ത് മാറ്റി പകരം വെള്ളകുപ്പികൾ വച്ചു. യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹംഗറിയെ നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിന് ഇടയിലായിരുന്നു സംഭവം. കൊക്ക കോളയുടെ ബോട്ടിലുകൾ എടുത്തു മാറ്റിയ റൊണാൾഡോ തൊട്ടടുത്ത് ഇരുന്ന വെള്ളത്തിന്റെ കുപ്പി എടുത്ത് മുന്നിൽ വച്ച ശേഷം വെള്ളം എന്ന് മുന്നിലിരുന്ന പത്രക്കാരോട് ഉറക്കെ പറയുകയും ചെയ്തു. പത്രസമ്മേളനം തുടങ്ങുന്നതിന് മുമ്പ് ആയിരുന്നു താരം ഇത് ചെയ്തത്. അതിനാൽ തന്നെ ഭൂരിപക്ഷം ടെലിവിഷൻ കാമറകളും ആ സമയം പ്രവർത്തിച്ചിരുന്നില്ല.
സാധാരണ ടൂർണമെന്റ് സ്പോൺസർ ചെയ്യുന്ന വൻകിട കോള കമ്പനികളുടെ ബോട്ടിലുകൾ ഗ്രൗണ്ടിലും പത്രസമ്മേളനം നടക്കുന്ന മേശപുറത്തും വയ്ക്കുന്നത് പതിവാണ്. അധികം ആരും ഇത് എടുത്തി മാറ്റുവാൻ മുതിരാറില്ല. ഈ പെരുമാറ്റം താരത്തിനെതിരെ അച്ചടക്ക നടപടിക്കു കാരണമായി തീരുമോ എന്ന് വ്യക്തമല്ല.
ഹംഗറിയിലെ ബുഡാപെസ്റ്റിലെ പുസ്കാസ് അറീനയിൽ വച്ച് ഇന്ന രാത്രി 9.30നാണ് പോർചുഗൽ ഹംഗറി മത്സരം.
👀 @Cristiano moving the sugary/unhealthy drinks and instead telling people to drink water… #Euro2020 pic.twitter.com/gcfssmmJ0r
— Samantha Quek (@SamanthaQuek) June 14, 2021