മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴയാരോപണത്തില്‍ കേസെടുക്കാന്‍ അനുമതി തേടി പൊലീസ് നല്‍കിയ അപേക്ഷ കാസര്‍ഗോഡ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. വി രമേശന്‍ കോടതിയിലെത്തി മൊഴി നല്‍കും.
പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തടങ്കലില്‍ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം തുടങ്ങിയതിനാല്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി അനുമതി തേടിയ ശേഷമാകും തുടര്‍ നടപടിയെന്ന് പൊലീസ് പറയുന്നു.