തിരുവനന്തപുരം: കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ചവരുടെ മൃതദേഹം ഇനി മുതൽ ഒരു മണിക്കൂർ വീട്ടിൽ വെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബന്ധുക്കൾക്ക് കാണാനും പരിമിതമായ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ കാണിക്കുന്ന ജാഗ്രത ജനങ്ങൾ വീടുകളിലും പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്തി നടപടികൾ നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടി.പി.ആർ കുറയാത്തത് ഗൗരവമായ പ്രശ്നമാണ്. ടി.പി.ആർ നിയന്ത്രിക്കുന്നതിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.