ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നും ഷവോമി അവകാശപ്പെടുന്നു.
Charge up to 100% in just 8 minutes using wired charging and 15 minutes wirelessly! #XiaomiHyperCharge
Too good to be true? Check out the timer yourself! #InnovationForEveryone pic.twitter.com/muBTPkRchl
— Xiaomi (@Xiaomi) May 31, 2021
ഇതോ നിലവില്‍ ഏറ്റവും വേഗത്തിലുള്ള വയര്‍, വയര്‍ലെസ് ചാര്‍ജിംഗ് റെക്കോഡുകള്‍ ഷവോമിക്ക് സ്വന്തമാണെന്നും കമ്പനി അവകാശപ്പെടുന്നു. ദ വെര്‍ജിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് കന്പനികള്‍ക്കിടയില്‍ ചാര്‍ജിംഗ് സംവിധാനം വളരെ വേഗത്തിലാക്കാനുള്ള ടെക്നോളജി യുദ്ധം വ്യാപകമാണ്. 100W ചാര്‍ജിംഗ് സംവിധാനം അവതരിപ്പിച്ചാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിപ്പോള്‍ 120 W ല്‍ എത്തി നില്‍ക്കുന്നു.