ഉപ്പള: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഓൺലൈൻ വിദ്യഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തത്. മൊബൈൽ,ഡാറ്റാ റീച്ചാർജ്,മൊബൈൽ റേഞ്ച് തുടങ്ങിയ പ്രശ്നങ്ങൾ കാരണം വിദ്യഭ്യാസം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമോ സഹായമോ സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.എസ്.എഫ് ചൂണ്ടിക്കാണിച്ചു.
കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടത്തിയ പ്രതിഷേധ പരിപാടി മുസ്ലീം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ ഉൽഘാടനം ചെയ്തു. പരിപാടിയിൽ സവാദ് അംഗടിമൊഗർ അദ്ധ്യക്ഷത വഹിച്ചു.മുഫാസി കോട്ട സ്വാഗതം പറഞ്ഞു,റഹിം പള്ളം,സവാസ് കയർക്കട്ട,നമീസ്, സിറാജ് പുത്തിഗെ,സുൽത്താൻ പെർള,ഫഹദ് കോട്ട, സംസാരിച്ചു.നൗഷാദ് മീഞ്ച നന്ദിയും പറഞ്ഞു