ഉപ്പള: പ്രാദേശിക തലത്തില്‍ മാത്രം ലോക് ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പള ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ ഉൽഘടനം ചെയ്യ്തു. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം സലീം, ജനറൽ സെക്രട്ടറി ഉമ്മർ അപ്പോളോ, ട്രഷറർ അബ്ദുള്ള മാദേരി, മുസ്ലിം യൂത്ത് കാസറഗോഡ് ജില്ലാ സെക്രട്ടറി ഗോൾഡൻ റഹ്മാൻ, ബി.എം മുസ്തഫ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ എം കെ അലി മാസ്റ്റർ, അഷ്‌റഫ് സിറ്റിസൺ, അസിം മണിമുണ്ട, ഉമ്മർ ബൈങ്കിമൂല, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഇർഷാദ് മള്ളങ്കൈ,പി.വൈ ആസിഫ്, ഫാറൂഖ് മാസ്റ്റർ, ജിഷാൻ മണിമുണ്ട, ജബ്ബാർ പത്വാടി തുടങ്ങിയവർ സംബന്ധിച്ചു.