കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 120 രൂപയാണ് വര്‍ധിച്ചത്. 35,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 15 രൂപ വര്‍ധിച്ച് ഗ്രാം വില 4465 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച എണ്‍പതു രൂപ ഉയര്‍ന്ന പവന്‍ വില പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടര്‍ന്ന് വില വര്‍ധിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസം വീണ്ടും താഴ്ന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും വില വര്‍ധിക്കുകയായിരുന്നു.