മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
ഇസ്രയേൽ പട്ടാളക്കാർ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളുമായി വിശ്വാസികളെ നേരിട്ട വേളയിലാണ് ഇതൊന്നും കൂസാതെ ചിലർ അവരുടെ ആരാധനാ കർമങ്ങളിൽ മുഴുകിയത്. ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രം നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.
ചില വിശ്വാസികൾ തൊട്ടടുത്ത് ഗ്രനേഡ് പൊട്ടിയത് മൂലം പ്രാർത്ഥന നിർത്തി സ്വയംരക്ഷ നേടുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്.
ഇന്നലെ രാത്രിയുണ്ടായ സൈന്യത്തിന്റെ അഴിഞ്ഞാട്ടത്തിൽ 205 ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. 17 സൈനികർക്കും പരിക്കു പറ്റി. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയിലായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണം.
#MasjidAlAqsa attacked by the Jews. Let the world know who the real aggressors and instigators are! Most Inhumane people on earth! Then claim to be victims. #انقذوا_حي_الشيخ_جراح #SaveSheikhJarrah #IsraeliAttackonAlAqsa #Palestine #PalestiniansLivesMatter #PalestinianLivesMatter pic.twitter.com/B2mjhTDlZH
— Junaid (@Junaiyd) May 8, 2021
പൊലീസ് വെടിവെപ്പ് തുടങ്ങിയ വേളയിൽ അവർക്കു നേരെ കല്ലും ഷൂവും കസേരയും എറിയുന്ന വിശ്വാസികളെയും കാണാം. എന്നാൽ സൈനികർ കൂട്ടത്തോടെ ഇരച്ചു വന്ന് വിശ്വാസികൾക്കു നേരെ വിവേചന രഹിതമായി വെടിവയ്ക്കുകയാരുന്നു.
മസ്ജിദുൽ അഖ്സയോട് ചേർന്ന ശൈഖ് ജർറാഹ് പ്രദേശത്തു നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനാണ് ഇസ്രയേൽ ശ്രമം. ഇതിനെതിരെ ആഴ്ചകളോളമായി തദ്ദേശീയരും ഫലസ്തീൻ ഐക്യദാർഢ്യ പ്രവർത്തകരും പ്രതിഷേധമുയർത്തുന്നുണ്ട്.