റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കൊവിഡ് ഇന്‍ഷൂറന്‍സ്; അധികാരമേറ്റയുടനെ ഉത്തരവില്‍ ഒപ്പ് വെച്ച് സ്റ്റാലിന്‍

0
617

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് വാ​​ഗ്ദാനങ്ങൾ നടപ്പിലാക്കി കൊണ്ട് എം.കെ സ്റ്റാലിൻ ഭരണം ആരംഭിച്ചു.

കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഗഡുവെന്ന നിലയിൽ 2000 രൂപ നൽകാൻ സ്റ്റാലിൻ ഉത്തരവിട്ടു.

സർക്കാർ ആരോഗ്യ ഇൻഷുറൻസുള്ളവർക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ സൗജന്യമാക്കി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്രയും പാൽവില കുറയ്ക്കുകയും ചെയ്തു.

രാവിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക പ്രഖ്യാപനങ്ങളുണ്ടായത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്ക് 4,000 രൂപ ധനസഹായമായി നൽകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഡി.എം.കെ. വാഗ്ദാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here