റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍; ഹൊസങ്കടിയില്‍ പിണറായിയും എകെഎം അഷ്‌റഫും ഒരേ ഫ്ലക്സിൽ

0
718
മഞ്ചേശ്വരത്ത് മുസ്ലീ ലീഗ് നിയുക്ത എം.എല്‍.എ എ.കെ.എം അഷ്‌റഫും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍ എന്ന അടിക്കുറിപ്പോടെയൊണ് ഫ്ലക്സ്. ഹൊസങ്കടിയിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

ഫ്ലക്സ് വെച്ചതിന് പിന്നാലെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സിപിഐഎം-മുസ്ലീം ലീഗ് കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്ന മഞ്ചേശ്വരത്ത് 745 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എകെഎം അഷറഫ് വിജയിച്ചത്. അഷറഫിന് 65758 വോട്ടും സുരേന്ദ്രന്‍ 65,013 വോട്ടും നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ മൂന്നാം സ്ഥാനത്തായിരുന്നു.

സിറ്റിംഗ് എംഎല്‍എയായ കമറുദ്ദീനെ മാറ്റി നിര്‍ത്തിയായിരുന്നു അഷറഫിന് മഞ്ചേശ്വരത്ത് അവസരം നല്‍കിയത്. 2016 ല്‍ കെ സുരേന്ദ്രനെതിരെ 89 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു പിബി അബ്ദുള്‍ റസാഖ് നേടിയത് തുടര്‍ന്ന് അബ്ദുള്‍ റസാഖിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കമറുദ്ദീന്‍ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here