‘രോഗവ്യാപനത്തിൽ ചില ശുഭസൂചനകൾ, 8 ജില്ലകളിൽ 30% കേസുകൾ കുറഞ്ഞു’

0
276

കോവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ശുഭകരമായ സൂചനകൾ കാണുന്നതായെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. ലോക്ഡൗൺ തുടങ്ങിയശേഷമുള്ള ആഴ്ചയിൽ 35,919 ആയി കുറഞ്ഞു

എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തി. കൂടുതൽ കുറവ് വയനാട് ജില്ലയിലാണ്. പത്തനംതിട്ടയിൽ രോഗവ്യാപനത്തി‌ന്റെ നില സ്ഥായിയായി തുടരുന്നു.

എന്നാൽ കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസ് കൂടുന്നുണ്ട്. കൊല്ലത്ത് 23 ശതമാനമാണ് വർധനവ്. പൊതുവിൽ ആക്ടീവ് കേസിൽ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആക്ടീവ് കേസുകൾ 4,45,000 നിന്നും 3,62,315 ആയി കുറഞ്ഞു. ലോക്ഡൗൺ എത്ര ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിലേ അറിയാൻ കഴിയൂ. ഈ മാറ്റം ലോക്ഡൗൺ ഗുണം ചെയ്യുമെന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here