ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങി; മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

0
473

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താനായി റഫ്‌സ കടലില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ അതിനിടെ റഫ്‌സ കടലില്‍ മുങ്ങി പോവുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് റഫ്‌സയുടെ ജീവനെടുക്കാന്‍ ഇടയാക്കിയത്. അജ്മാനിലാണ് റഫ്‌സയും കുടുംബവും താമസിക്കുന്നത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്‌സയുടെ ഭര്‍ത്താവ് മഹ്‌റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളാണ് റഫ്‌സയ്ക്കുള്ളത്.

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടിക, സാമൂഹിക പ്രവര്‍ത്തകരായ അഷറഫ് താമരശ്ശേരി, റാഷിദ് പൊന്നാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here