പൈവളികെ: പൈവളികെ ബായാർ വില്ലേജ് പരിധിയിലെ പെർവാടി എന്ന സ്ഥലത്ത് സർക്കാർ ഭൂമി കയ്യേറി സംഘപരിവാർ കെട്ടിടം നിർമ്മിച്ചതായി പരാതി.
ഡിവൈഎഫ്ഐ ബായാർ മേഖല കമ്മിറ്റി അംഗം വിനയ് കുമാറാണ് സംസ്ഥാന സർക്കാരിനും റവന്യു മന്ത്രിക്കും പരാതി നൽകിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് സംഘപരിവാർ കെട്ടിടം നിർമ്മിച്ച് ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഡി വൈ എഫ് ഐ ബായാർ മേഖല കമ്മിറ്റി ഈ വിഷയത്തിൽ ഇടപെടൽ നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. തുടർ നടപടിക്കായി ബായാർ വില്ലേജ് ഓഫീസിലേക് പരാതിയുടെ പകർപ്പ് വരുകയും വില്ലേജ് ഓഫീസിൽ നിന്ന് സ്റ്റോപ് മെമോ നൽകുകയും ചെയ്തിരിന്നു.
എന്നാൽ വീണ്ടും സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. കോവിഡ് ലോക്ഡൗൺ മുതലെടുത്ത് വീണ്ടും കെട്ടിട നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. സംഘപരിവാർ നിർമിച്ച ഈ കെട്ടിടം പൊളിച്ച് മാറ്റാനുള്ള നടപടി ബന്ധപ്പെട്ട ഉദ്യഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ഡി വൈ എഫ് ഐ ബായാർ മേഖല കമ്മിറ്റി പറഞ്ഞു. എത്രയും പെട്ടന്ന് കെട്ടിടം പൊളിച്ച് മാറ്റി അവിടെ സർക്കാർ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു