ടോള്‍ ബൂത്തിലെ കാത്ത് നില്‍പ് നൂറ് മീറ്ററില്‍ അധികം നീണ്ടാല്‍ ഫാസ്ടാഗുള്ള വാഹനങ്ങള്‍ പണം നല്‍കേണ്ട

0
332

ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത. ചെറുതോ വലുതോ ആയ യാത്രകളില്‍ ടോളുകളില്‍ ഏറെ സമയം പാഴാക്കേണ്ടി വന്നിട്ടുള്ള അവസ്ഥ നേരിട്ടിട്ടുള്ളവരാണ് നാമെല്ലാവരും തന്നെ. ഫാസ്ടാഗുകള്‍ക്കായുള്ള ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ. പത്ത് സെക്കന്‍റില്‍ അധികം ഒരു വാഹനത്തിനും ടോള്‍ ബൂത്തുകളില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ വേണ്ടിയുള്ള പുതിയ നിര്‍ദ്ദേശങ്ങളിലാണ് ഈ തീരുമാനം.

ഇതിനായി നൂറ് മീറ്റര്‍ ദൂരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങള്‍ ഇടുമെന്നും നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശത്തില്‍ പറയുന്നു. ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് ശേഷം വാഹനം കാത്തുനില്‍ക്കേണ്ടതില്‍ കാര്യമായ കുറവുണ്ടായതായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി. 2021 ഫെബ്രുവരിയിലാണ് കാഷ്ലെസ് രീതിയിലേക്ക് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ടോളുകള്‍ പൂര്‍ണമായി മാറിയത്. ഫാസ്ടാഗ് ഉപയോഗിച്ച് മാത്രമുള്ള പ്രവര്‍ത്തനം 96 ശതമാനമായെന്നും ദേശീയപാത അതോറിറ്റി വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here