മുധാലി ( മഹാരാഷ്ട്ര ) : സംസ്‌കാരത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ എഴുപത്തിയാറുകാരി കണ്ണ് തുറന്നു. മഹാരാഷട്രയിലെ ബരാമതി താലൂക്കിലെ മുധാലി ഗ്രാമത്തിലാണ് സംഭവം.
ശകുന്തള ഗായിക്ക്വാഡ് എന്ന വയോധികയാണ് മരിച്ചതായി തെറ്റിദ്ധരിക്കപ്പെട്ടത്.കോവിഡ് ബാധിച്ച ഇവര്‍ കുറച്ച് ദിവസങ്ങളായി വീട്ടില്‍ ചികിത്സയിലായിരുന്നു.പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെ മെയ് 10ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ബെഡ് ഒഴിവുണ്ടായിരുന്നില്ല.ഈ സമയമത്രയും ആംബുലന്‍സില്‍ അവശനിലയിലായിരുന്ന ശകുന്തള പെട്ടെന്ന് ബോധരഹിതയാവുകയും അനക്കമില്ലാതായതോടെ മരിച്ചെന്ന് തെറ്റിദ്ധരിച്ച ആംബുലന്‍സിലെ ജീവനക്കാരന്‍ ഉടന്‍ തന്നെ ബന്ധുക്കളെ വിവരമറിയിക്കുയുമായിരുന്നു.
ബന്ധുക്കള്‍ ഉടന്‍ തന്നെ ശകുന്തളയെ വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോകുകയും അന്ത്യകര്‍മത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ശകുന്തളയ്ക്ക ബോധം തിരിച്ചുകിട്ടിയത്. ഉടന്‍ തന്നെ ഇവര്‍ നിലവിളിക്കുകയും ബന്ധുക്കള്‍ ഇത് കേട്ടെത്തുകയുമായിരുന്നു. ചിതയിലേക്കെുക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു ‘നാടകീയമായ രംഗങ്ങള്‍’ . ബോധം വീണ്ടു കിട്ടിയ ഉടന്‍ തന്നെ ഇവരെ ചികിത്സയ്ക്കായി ബരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോയി.