ജറുസലം ∙ ഇസ്രയേലിലെ മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്. ഇസ്രയേലിലെ അഷ്കെലോണിൽനിന്നുള്ള ദൃശ്യങ്ങളാണു സനോജ് വ്ലോഗ് എന്ന പേജിൽ പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ മലയാളികളുള്ള സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു.
ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായതോടെ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ മലയാളി നഴ്സ് അടക്കം 30 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 9 കുട്ടികൾ ഉൾപ്പെടെ 28 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ കെട്ടിടങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. അഷ്കെലോണിലെ അവസ്ഥ ഭീകരമാണെന്നും നടുക്കുന്ന വാക്കുകളും ദൃശ്യങ്ങളുമായി ഇദ്ദേഹം വ്യക്തമാക്കുന്നു. ലൈവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മിസൈൽ വരുന്നതായും ഇയാൾ പറയുന്നുണ്ട്.
ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേലി പട്ടണമായ അഷ്കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്.