ആലപ്പുഴയിൽ വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ആൾക്ക് പൊലീസ് 250 രൂപ പിഴ ചുമത്തി. ഇന്നലെ ഉച്ചയോടെ ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വം ഇല്ലാത്ത സമീപനം ഉണ്ടായത്. സർക്കാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി വരുവഴിയാണ് പിഴ.
നെഹ്റു ട്രോഫിവാർഡ് കിഴക്ക് തയ്യിൽ കായൽ നിവാസി ബംഗ്ലാവ് പറമ്പിൽ പ്രമോദിന്റെ മകൻ പ്രേം കുമാറിൽ നിന്നാണ് പൊലീസ് പിഴിയായി കാശ് വാങ്ങിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. റേഷൻ കാർഡ് കാണിച്ചു, വാങ്ങിയസാധനങ്ങൾ കാണിച്ചു എന്നിട്ടും പൊലീസ് അലിവുകാണിച്ചില്ല എന്ന് പ്രേംകുമാർ പറഞ്ഞതായാണ് റിപ്പോർട്ട്.