തിരുവനന്തപുരം∙ ഒട്ടേറെ പ്രത്യേകതകളുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്. മന്ത്രിമാർ മുതൽ സത്യപ്രതിജ്ഞവരെ നീളുന്നു പ്രത്യേകതകൾ.
∙ എൽഡിഎഫിൽ മൂന്നു വനിതാ മന്ത്രിമാർ ആദ്യം
∙ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം സിപിഐയ്ക്കു വനിതാ മന്ത്രി ആദ്യം
∙ നെടുമങ്ങാട് മണ്ഡലത്തിൽ ജയിച്ച ജി.ആർ. അനിലാണ് സിപിഐ മന്ത്രിമാരിൽ ഒരാൾ. സിപിഐയ്ക്ക് ഈ മണ്ഡലത്തിൽനിന്ന് മന്ത്രി ഉണ്ടാകുന്നത് ആദ്യം.
∙ 1957, 1967 മന്ത്രിസഭകളിൽ അംഗമായിരുന്ന ടി.എ. മജീദിനുശേഷം തലസ്ഥാനത്ത് സിപിഐ മന്ത്രി ആദ്യം.
∙ ആദ്യ മന്ത്രിസഭയ്ക്കുശേഷം, സിപിഎം – സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത് ആദ്യം.
∙ മാധ്യമപ്രവർത്തക മന്ത്രിയാകുന്നത് ആദ്യം – വീണാ ജോർജ്.
∙ തലസ്ഥാനത്ത് മൂന്നു മന്ത്രിമാരുണ്ടാകുന്നത് ആദ്യം.
∙ പഞ്ചായത്ത് പ്രസിഡന്റ്, മേയർ പദവിയിലിരുന്നശേഷം ആദ്യമായി മന്ത്രിപദവിയിലെത്തുന്നത് വി. ശിവൻകുട്ടി.
∙ മുഖ്യമന്ത്രിയും മകളുടെ ഭർത്താവും ഒരുമിച്ച് മന്ത്രിസഭയിലെത്തുന്നത് ആദ്യം.
∙ 5 വർഷം പൂർത്തിയാക്കിയശേഷം അതേ മുന്നണിയുടെ സർക്കാർ അധികാരത്തിലേറുന്നത് ആദ്യം. 500 പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞയും ആദ്യം.