സംസ്ഥാനത്ത് ലോക്ഡൗൺ ജൂണ്‍ 9 വരെ നീട്ടി; മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും

0
234

തിരുവനന്തപുരം∙ സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിങ് കടകൾക്കും ഈ ദിവസങ്ങളിൽ തുറക്കാം.

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാം. കുട്ടികളുടെ കടകൾ, തുണിക്കട, സ്വർണക്കട, പാദരക്ഷ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്കു തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണിവരെ. കള്ളു ഷാപ്പുകൾക്കു കള്ള് പാഴ്സലായി നൽകാനും അനുമതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here