‘വിശ്വസിക്കാൻ പ്രയാസം’; ബോഡിബിൽഡിങ് താരം ജഗദീഷ് ലാഡ്‌ കോവിഡ് ബാധിച്ചു മരിച്ചു

0
357

ബറോഡ∙ ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബിൽഡറുമായ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കായികലോകം. 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കവെയാണ് മരണം പിടികൂടിയത്. നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.

‘ജഗദീഷിന്റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാൽ അവനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയർ ബോഡിബിൽഡിങ് രംഗത്ത് അവന്റെ സംഭാവനകൾ വളരെ വലുതാണ്. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,’ ജഗദീഷിന്റെ സുഹൃത്തും പഴ്‌സനൽ ട്രെയ്‌നറുമായ രാഹുൽ ടർഫേ പറഞ്ഞു.

ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയിൽ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെ‍ഡൽ ജേതാവും ലോകചാംപ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here