ന്യൂദല്‍ഹി: മുസ്‌ലിം മത വിശ്വാസികള്‍ക്കെതിരായ വിദ്വേഷ പ്രചാരകര്‍ക്കെതിരെ നോമ്പ് എടുത്ത് പ്രതിഷേധം അറിയിക്കാന്‍ ആഹ്വാനം ചെയ്ത് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കഠ്ജു.
മുസ്‌ലിം വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി നോമ്പെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച്ചയാണ് താന്‍ നോമ്പെടുക്കുന്നതെന്ന് കഠ്ജു പ്രഖ്യാപിച്ചു.
മുസ്‌ലികളെ മതഭ്രാന്തരും തീവ്രവാദികളും ദേശവിരുദ്ധരായും ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും കഠ്ജു ഫേസ്ബുക്കിലൂടെ പറഞ്ഞു.
ലോകത്തെ എല്ലാ അമുസ്‌ലിം സുഹൃത്തുക്കളും ഇതിന്റെ ഭാഗമാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പുലര്‍ച്ചെ 4.15 മുതല്‍ വൈകീട്ട് 7 വരെ ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും കഠ്ജു പറഞ്ഞു.
മതപരമായ അടിസ്ഥാനത്തില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള താക്കീത് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.