സംസ്ഥാനത്ത് ലോക്ക്ഡൌൺ ഒരാഴ്ച കൂടി നീട്ടും. ജൂൺ ഒമ്പത് വരെ നീട്ടാനാണ് ആലോചന. ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും വിദഗ്ധ സമിതി അടക്കമുള്ളവര്‍ നല്‍കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. നിലവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമാണ്. 10 ശതമാനത്തിന് താഴെയാകുന്നതുവരെ സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ തുടരണമെന്ന നിര്‍ദേശം കേന്ദ്രവും മുന്നോട്ടു വെച്ചു. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ലോക്ക്ഡൌണ്‍ നീട്ടാന്‍ ധാരണയായിരിക്കുന്നത്. ജൂണ്‍ 9 വരെ നീട്ടാനാണ് ധാരണയായിരിക്കുന്നത്. ലോക്ക്ഡൌണ്‍ നീട്ടിയാലും കൂടുതല്‍ ഇളവുകളുണ്ടാകും. കശുവണ്ടി മേഖലയ്ക്കും മറ്റ് ചെറുകിട വ്യവസായമേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. പൊതുഗതാഗതം ഉണ്ടാകില്ല, മദ്യശാലകള്‍ അടഞ്ഞുതന്നെ കിടക്കും.