Sunday, January 26, 2025
Home Kerala ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു അമിത് ഷായ്ക്ക് വി.ഡി സതീശന്റെ കത്ത്

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു അമിത് ഷായ്ക്ക് വി.ഡി സതീശന്റെ കത്ത്

0
198

തിരുവനന്തപുരം: ലക്ഷദ്വീപ് വിവാദത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ ആറ് മാസങ്ങള്‍ക്കുള്ളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ച നടപടികളെല്ലാം ദ്വീപിന്റെ സമാധാനവും സൈ്വര്യജീവിതവും കെടുത്തുന്നതാണെന്ന് കത്തില്‍ പറയുന്നു.

കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ച ദ്വീപില്‍ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരന്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയരുകയാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും സതീശന്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here