യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ പിടി വീഴും; ആറുമാസം തടവ്

0
356

ദുബൈ: യുഎഇയില്‍ പൊതുസ്ഥലത്തും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുമര്യാദകള്‍ ലംഘിക്കുകയോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. കുറഞ്ഞത് ആറുമാസം തടവുശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക.

സ്ത്രീകള്‍, 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അപമാനിച്ചാല്‍ ഒരു വര്‍ഷത്തെ തടവും 10,000 ദിര്‍ഹവുമാണ് ശിക്ഷ. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള കടകളിലും മേഖലകളിലും പുരുഷന്മാര്‍ വേഷം മാറിയെത്തിയാല്‍ ഒരു വര്‍ഷം തടവോ 10,000 ദിര്‍ഹം പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here