മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ മുഖത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി; യുവാവിനോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി

0
438

റായ്പുര്‍: ഛത്തീസ്ഗഢില്‍ ലോക്ക്ഡൗണില്‍ മരുന്നുവാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സൂരജ്പുര്‍ ജില്ലാ കലക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയായി അറിയിച്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ യുവാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പ് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ മരുന്ന് വാങ്ങാനിറങ്ങിയ യുവാവിനെ കലക്ടര്‍ മുഖത്തടിക്കുകയായിരുന്നു. യുവാവിന്റെ ഫോണ്‍ വാങ്ങി നിലത്തെറിയുകയും ചെയ്തു. മരുന്ന് ശീട്ട് കലക്ടറെ കാണിച്ചിട്ടും അദ്ദേഹം അടങ്ങിയില്ല. യുവാവിനെ അറസ്റ്റ് ചെയ്യാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി. നേരത്തെ അഴിമതിക്കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. രണ്‍ബീര്‍ ശര്‍മയുടെ നടപടിയെ ഐഎഎസ് സംഘടനയും അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here