മംഗളൂരു വിമാനത്താവളത്തിൽ 13 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

0
328

മംഗളൂരു : മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 262 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ.

ബട്‌കൽ സ്വദേശി സിദ്ധിഖ്‌ മിഖ്‌ദാം ഹുസൈൻ (27) ആണ്‌ കസ്റ്റംസിന്റെ പിടിയിലായത്‌. വെള്ളിയാഴ്ച പുലർച്ചെ ദുബായിയിൽനിന്ന്‌ മംഗളൂരുവിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു.

പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 13,17,860 രൂപ വില വരും.

രാസവസ്തുക്കൾ ചേർത്ത് സ്വർണം പേസ്റ്റ്‌ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഡെപ്യൂട്ടി കമ്മിഷണർ പ്രവീൺ കണ്ഡിയുടെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ രാകേഷ് കുമാർ, സതിഷ് കുമാർ, ഇൻസ്‌പെക്ടർ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here