പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ്‌

0
587

മലപ്പുറം: 15ാം കേരള നിയമസഭയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

വേങ്ങരയില്‍ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്.
മുന്‍ യു.ഡിഎഫ് സര്‍ക്കാരില്‍ വ്യവസായ ഐ.ടി മന്ത്രിയായിരുന്ന അദ്ദേഹം എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്നു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇ.അഹമ്മദിന്റെ നിര്യാണത്തോടെ ജനവിധി തേടി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here