പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ച് പോഗ്ബയും അമാദും

0
357

പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‍ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം എഫ്. എ കപ്പ് ഫൈനലില്‍ വിജയിച്ച ലെസ്റ്റര്‍ സിറ്റി കളിക്കാര്‍ വിജയം ആഘോഷിച്ചത് പലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ചായിരുന്നു. പോഗ്‍ബക്കും അമാദിനും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് യുണൈറ്റഡ് മാനേജര്‍ ഒലെ ഗണ്ണർ സോൾഷേർ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഫുട്ബോള്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

മെസ്യൂട് ഓസിലും മുഹമ്മദ് സലായുമടക്കം നിരവധി താരങ്ങളാണ് പലസ്തീന് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം കവാനിയുടെ അത്ഭുത ഗോളിനും ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here