‘നിസാരം’; രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റ ബോട്ടിൽ തുറക്കുന്ന വീഡിയോ വൈറൽ

0
437

രണ്ട് തേനീച്ചകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബ്രസീലിലെ സാവോ പോളോയിൽ പകർത്തിയ വീഡിയോയിൽ രണ്ട് തേനീച്ചകൾ തുടക്കത്തിൽ കുപ്പിയുടെ ഇരുവശത്തും പിടിച്ച് തുറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

കാലുകൾ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയർത്താനാണ് തേനീച്ചകൾ ശ്രമിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു. വെറും പത്ത് സെക്കന്റ് ദെെർഘ്യമുള്ളൊരു വീഡിയോയാണിത്.

ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണ സമയത്താണ് വീഡിയോ റെക്കോർഡ് ചെയ്‌തതു.തനിക്ക് ഒരു ഉപഭോക്താവിൽ നിന്ന് ലഭിച്ച ഫാന്റ കുപ്പി തേനീച്ചകൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് വീഡിയോയെടുത്തയാൾ വൈറൽ ഹോഗിനോട് പറഞ്ഞു. പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. വീഡിയോയ്ക്ക് രസകരമായി നിരവധി കമന്റുകളും പലരും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here